ചെറുതോണി: ഇടുക്കി ഡാമിന് സമീപം ഇന്നലെ രണ്ടു തവണ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12.15നും വൈകിട്ട് 4.10നും അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 1.5 രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉപ്പുതറ ഒന്പതേക്കര് ഭാഗത്താണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
ഒരു മാസം മുമ്പും ഡാമിന് സമീപം ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് നേരിയ ശബ്ദത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡാമിന് സമീപം തുടര്‍ ചലനങ്ങള്‍ ഉണ്ടായിട്ടും ഇതേക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇയാക്കിയിട്ടുണ്ട്. ചെറിയ ഭൂചലനം ഡാമിന് ഒന്നും സംഭവിക്കുകയില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പ്രദേശവാസികള്‍ ഭീതിയിലാണ്. തുടര്‍ ചലനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: