കറുകച്ചാല്‍: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍.മനോജിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് കൊല്ലം പരവൂര്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ചവരുടെ അനുശോചന യോഗമായി മാറി. ദുരന്തത്തില്‍ അന്തരിച്ച ആളുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് വി.എന്‍.മനോജിന്റെ നേതൃത്വത്തില്‍ കറുകച്ചാല്‍ ടൗണില്‍ മൗനജാഥ നടത്തി. അനുശോചന യോഗത്തില്‍ ബിജെപി, ബിഡിജെഎസ്, കേരളകോണ്‍ഗ്രസ്(പി.സി.തോമസ് വിഭാഗം)നേതാക്കള്‍ പങ്കെടുത്തു. ബിജെപി സംസ്ഥാന ട്രഷറര്‍ പ്രതാപ ചന്ദ്രവര്‍മ്മ, ബി.രാധാകൃഷ്ണമേനോന്, കെ.പി.സുരേഷ്, രാജന് മേടക്കല്‍, കെ.ജി.കണ്ണന്, വി.എം.ശശി, ടി.ആര്.ഉണ്ണികൃഷ്ണ്‍, മനോജ് കുമാര്‍, കെ.കെ.മോഹനന്, ശ്രീനിവാസന്, ടി.ബി.ബിനു, എസ്.മിഥുന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: