ന്യൂദല്‍ഹി: ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും ജനകീയനെന്ന് പ്രമുഖ വ്യവസായിയും ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് സിഇഒ കൂടിയായ പ്രേം വാത്സ. അടുത്ത തവണ മാത്രമല്ല രണ്ടു ഘട്ടങ്ങളിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടും.
രാജ്യത്തിന്റെ വളര്‍ച്ച ഉയര്‍ത്താനും നയിക്കാനും ശേഷിയുള്ള മന്ത്രിസഭയാണ് എന്‍ഡിഎയുടേതെന്ന് പ്രശസ്ത ബിസിനസ് മാഗസിനായ ലൈവ് മിന്റില്‍ പ്രസിദ്ധീകരിക്കപെട്ടിട്ടുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിക്ക് മദ്ധ്യവര്‍ഗ്ഗത്തിന്റെ ഇടയില്‍ പ്രീതി കുറഞ്ഞിട്ടില്ല.
അഴിമതിരഹിത വ്യവസായികളോട് അടുപ്പമുള്ള സര്‍ക്കാരാണിതെന്ന് വാത്സ ഓഹരി ഉടമകള്ക്കെഴുതിയ കത്തില്‍ പറയുന്നു. പല മേഖലകളിലായി വിവിധതരം വികസനത്തിന് പുതിയ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: