അമേരിക്ക സൈനികരുടെ എണ്ണം കുറയ്ക്കുന്നു

Friday 27 January 2012 1:25 pm IST

വാഷിങ്ടണ്‍: ചെലവുചുരുക്കലിന്റെ ഭാഗമായി അമേരിക്ക സൈന്യത്തില്‍ നിന്ന് ഒരു ലക്ഷം പേരെ കുറയ്ക്കുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ ബജറ്റില്‍ 48,700 കോടി ഡോളറിന്റെ കുറവാണു പെന്‍റഗണ്‍ വരുത്തുന്നത്. ഇതാണു സൈനികരുടെ എണ്ണം കുറയ്ക്കാന്‍ കാരണം. അഞ്ചു വര്‍ഷത്തിനുള്ളില്‍ സൈനികരുടെ എണ്ണം 4,90,000 ആകുമെന്ന് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ അറിയിച്ചു. ശത്രുക്കളെ തുരത്താന്‍ പ്രത്യേക സേനയ്ക്കു രൂപം നല്‍കും. എഫ്-35 യുദ്ധവിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കും. എന്നാല്‍ പുതുതായി വാങ്ങുന്നതു കുറയ്ക്കും. അന്തര്‍വാഹിനികള്‍ വാങ്ങുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.