കോട്ടയം: ജനം ടിവി റിപ്പോര്‍ട്ടര്‍ അന്കുഷ്കുമാറിനും ക്യാമറമാന് അനൂപ് എസ് നായര്‍ക്കും നേരെ അസഭ്യവര്‍ഷം നടത്തി അനുയായികളെക്കൊണ്ട് അക്രമത്തിന് ആഹ്വാനം നല്കിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 5ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തും. ഗാന്ധി സ്വക്വയറില്‍ ചേരുന്ന പ്രതിഷേധയോഗം ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്യുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുബാഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: