ന്യൂദല്‍ഹി: കൊല്ലം പരവൂര്‍ പുറ്റിനാല്‍ ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവര്‍ നടുക്കം രേഖപ്പെടുത്തി. അത്യന്തം വേദനാജനകമായ ദുരന്തമാണ് കൊല്ലത്തുണ്ടായത്.
പരിഹരിക്കാനാവാത്ത വിധത്തിലുള്ള നഷ്ടമാണ് ദുരന്തത്തിനിരയായവര്‍ക്ക് ഉണ്ടായത്. ഉറ്റവരെയും ഉടയവരെയും നഷ്ടമായവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും സര്‍സംഘചാലകും സര്‍കാര്യവാഹും പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: