കോഴിക്കോട്: കരുവിശ്ശേരി കാരൂല്താഴത്ത് ഭര്‍ത്താവ് മരണപ്പെട്ട എം. സുജിതയുടെയും മക്കളുടെയും വീട് നിര്‍മ്മാണത്തിന് സേവാഭാരതി കരുവിശ്ശേരിയുടെ സഹായം. 2022ഓടെ എല്ലാവര്ക്കും വീട് എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്ക് വീട് നിര്‍മ്മിക്കുന്നത്.
വീടിന് ആവശ്യമായ ജനല്‍, വാതില്കട്ടിലകള് എന്നിവ കരുവിശ്ശേരി സേവാഭാരതി പ്രവര്‍ത്തകര്‍ വാങ്ങി കുടുംബത്തിന് കൈമാറി. ചടങ്ങില്‍ പ്രസിഡന്റ് മധുസൂദനന് പി., സെക്രട്ടറി സുരേഷ്ബാബു, പി.എം. സെക്രട്ടരി, കെ. ഷാംജിത്ത്, ജയന് ഏരാളി, ടി. മണി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: