കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബുവിന്റെ വര്‍ഗ്ഗീയ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാകലക്ടര്‍ക്ക് പരാതി നല്കി.ഏപ്രില്‍ 7ന് ചെറുവണ്ണൂര്‍ ഭുവനേശ്വരി ഹാളില്‍ യുഡിഎഫ് ബേപ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.സി.അബു നടത്തിയ പ്രസംഗം വര്‍ഗീയവിദ്വേഷം ഇളക്കിവിടുന്നതും ഹിന്ദുമുസ്ലിം ഐക്യം തകര്‍ക്കുന്നതുമാണെന്ന് കാണിച്ചാണ് ബിജെപി ജില്ലാ സെക്രട്ടറി സി.അമര്‍നാഥ് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കിയത്. അബുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നല്ലളം സിഐക്ക് കഴിഞ്ഞദിവസം യുവമോര്‍ച്ച സംസ്ഥാ ന പ്രസിഡന്റും ബേപ്പൂര്‍ നിയോജകമണ്ഡലം ബിജെപി സ്ഥാ നാര്ത്ഥിയുമായ അഡ്വ. പ്രകാശ്ബാബു പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: