വെടിക്കെട്ട് : ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

Monday 11 April 2016 1:19 pm IST

https://youtu.be/ma-lbd5DsQU കൊല്ലം: നൂറിലധികം പേരുടെ ജീവനെടുത്ത പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്തു വന്നു. വെടിക്കെട്ട് പുരയ്ക്ക് സമീപത്തേയ്ക്ക് തീഗോളങ്ങള്‍ എത്തുന്നത് വരെ വ്യക്തമാണ് ഈ വീഡിയോയില്‍. വെടിക്കെട്ട് പുരയ്ക്ക് സമീപമുണ്ടായിരുന്നയാള്‍ പകര്‍ത്തിയതാണ് വീഡിയോ. ഇയാള്‍ക്കും ദുരന്തത്തില്‍ പരിക്കേറ്റതായാണ് വിവരം. ഒരു ആഘോഷത്തിന്റെ ലഹരിയില്‍ നിന്നും ആളുകള്‍ ദുരന്തത്തിലേയ്ക്ക് വലിച്ചെറിയപ്പെടുന്നത് ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാണ്. കമ്പക്കാര്‍ വെടിക്കെട്ടിന് ആവശ്യമായ സാധനങ്ങള്‍ സ്ഥലത്ത് എത്തിക്കുന്നത് വീഡിയോയില്‍ കാണാം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതും വീഡിയോ ചിത്രീകരിക്കാന്‍ സാധിക്കാതെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ദുരന്തത്തില്‍ 108 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റവരില്‍ ഒട്ടേറെപ്പേരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. അഞ്ചിലധികം പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം വികൃതമായിട്ടുണ്ട്. ചിന്നിച്ചിതറിയ ശരീരഭാഗങ്ങളും വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.