സാന്റിയാഗോ മാര്‍ട്ടിന്റെ 122 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

Monday 11 April 2016 2:43 pm IST

കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ 122 കോടി രൂപയുടെ സ്വത്തുവകകൾ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടിയെന്ന് എൻഫോഴ്സ്മെന്റ് അറിയിച്ചു. കോയമ്പത്തൂരിലെ ആസ്തികളാണ് കണ്ടുകെട്ടിയത്. കേരളത്തിൽ സിക്കിം ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട് കേസിൽ മാർട്ടിനെ മുഖ്യപ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായി ഏകദേശം 4000 കോടി രൂപയുടെ ക്രമക്കേട് കേരളത്തിൽ നടത്തിയതായാണ് സിബിഐയുടെ കണ്ടെത്തൽ. ജയ്മുരുകൻ, ജോൺ ബ്രിട്ടോ തുടങ്ങിയ മാർട്ടിന്റെ നാലു കൂട്ടാളികൾക്കുമെതിരേയും സിബിഐ കുറ്റം ചുമത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.