കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ബി.ചിദംബരേഷ് ഹൈക്കോടതിയ്ക്ക് കത്തു നല്കി. കത്ത് പൊതുതാല്പര്യ ഹര്‍ജിയായി സ്വീകരിച്ചു.
ഹര്‍ജി ചൊവ്വാഴ്ച ഉച്ചയ്ക്ക് ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും. ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഉഗ്ര സ്ഫോടനം ഉണ്ടാക്കുന്ന കതിന, ഗുണ്ട്, അമിട്ട് എന്നിവ വെട്ടിക്കെട്ടിന് ഉപയോഗിക്കുന്നത് തടയണമെന്നും ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം ഹനിക്കരുതെന്നും ജസ്റ്റീസ് വി.ചിദംബരേഷ് നല്കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വെടിക്കെട്ട് അപകടങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ഇവ നിയന്ത്രിക്കാന്‍ കോടതി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: