ആലപ്പുഴ: ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ ഇന്നുമുതല്‍ നടക്കും. ഇന്ന വൈകിട്ട് അഞ്ചിന് കായംകുളം ജിഡിഎം ഓഡിറ്റോരിയത്തില് നടക്കുന്ന കണ്വന്ഷന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. റിച്ചാഡ് ഹേ എംപി മുഖ്യപ്രഭാഷണം നടത്തും. ചേര്‍ത്തലയില്‍ 13ന് രാവിലെ 10ന് മനോരമ കവലയില്‍ നടക്കുന്ന കണ്‍വന്‍ഷനും അരൂരില്‍ രാവിലെ 11ന് നടക്കുന്ന കണ്‍വന്‍ഷനും ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യപ്രഭാഷണം നടത്തും. 13ന് വൈകിട്ട് നാലിന് കുട്ടനാടിടില് നടക്കുന്ന കണ്വന്ഷന് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: