ഗോഹട്ടി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്ക്കെതിരേ പരാതി.
വോട്ടെടുപ്പ് ദിവസം പത്രസമ്മേളനം നടത്തിയതിനെ ത്തുടര്‍ന്നാണു മുഖ്യമന്ത്രിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പരാതി സ്വീകരിച്ച പോലീസ് മുഖ്യമന്ത്രിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി ഇലക്ഷന് കമ്മീഷണര്‍ സന്ദീപ് സക്സേന അറിയിച്ചു.
നേരത്തെ, സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് നേതാക്കളെ തെരഞ്ഞെടുപ്പ് കമ്മീഷന് ദ്രോഹിക്കുകയാണെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി ഗൊഗോയ് പത്രസമ്മേളനം നടത്തിയത്.
ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: