കുട്ടനാട്: ജില്ലാ കര്‍ഷക തൊഴിലാളി സംഘം വാര്‍ഷിക സമ്മേളനം സംസ്ഥാന കര്‍ഷക തൊഴിലാളി ഫെഡറേഷന് വൈസ് പ്രസിഡന്റ് എ. എസ്. രഘുനാഥന് ഉദ്ഘാടനം ചെയ്തു. മാറി മാറി വന്ന സര്‍ക്കാരുകളുടെ ഭരണം കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ക്കുകയാണുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച കുട്ടനാട് പാക്കേജ് പോലും രാഷ്ട്രീയ വിദ്വേഷം മൂലം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറായില്ല. നാടിന്റെ പുരോഗതിക്ക് അടിസ്ഥാനവര്‍ഗ്ഗമായ കര്ഷകതൊഴിലാളിയെയോ കര്‍ഷകനെയോ സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
കര്‍ഷകതൊഴിലാളികളുടെ പെന്ഷന് തുടങ്ങിയ ആനുകൂല്യങ്ങളും ഉടനെ തന്നെ കുടിശിക തീര്‍ത്ത് നല്‍കുന്നതിനും പെന്ഷന് കുറഞ്ഞത് 8,000 രൂപയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷക തൊഴിലാളി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ജി. ചന്ദ്രമോഹനന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. സദാശിവന്‍പിള്ള, കെ. കൃഷ്ണന്‍കുട്ടി, ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി അനിയന് സ്വാമിചിറ, പി.ഡി. ദേവരാജന്‍, മനോജ്, ബിനോയ്, ബിനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: