കൊച്ചി: വ്യാജ വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 164 ഇന്ത്യന്‍ പാസ്പോര്ട്ടുകള് പിടിച്ചെടുത്തു. എറണാകുളം എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്കൈ കിങ് ട്രാവല്‍ സര്‍വീസില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന പാസ്പോര്‍ട്ടുകളും മറ്റ് രേഖകളും ഷാഡോ പൊലീസ് പിടിച്ചെടുത്തത്.
സ്ഥാപന ഉടമ വൈറ്റില സ്വദേശി എബ്രഹാം(55)നെ അറസ്റ്റ് ചെയ്തു. സ്ഥാപനം പൂട്ടി നോര്‍ത്ത് പൊലീസ് കേസെടുത്തു. ഷാഡോ എസ്ഐ ഗോപകുമാര്‍, സിപിഒമാരായ ഹരിമോന്, അഫ്സല് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഓപ്പറേഷന് ഓവര്‍സീസിന്റെ ഭാഗമായി ഇതുവരെ 45 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴിന് കടവന്ത്രയിലെ അല്‍ കരിം ഓവര്‍സീസ് കണ്‍സള്‍ട്ടന്റ്സില്‍ നടത്തിയ റെയ്ഡില്‍ 124 ഇന്ത്യന്‍ പാസ്പോര്ട്ടുകള് പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: