ചെറുതോണി: രണ്ടാം ദിവസവും നേരിയ ഭൂചലനം. എന്നാല്‍ ഇന്നലത്തെ ചലനത്തിന്റെ പ്രഭവകേന്ദ്രം എറണാകുളത്തിന് ഏഴു കിലോമീറ്റര്‍ ചുറ്റളവിലാണ്. ഇടുക്കി അണക്കെട്ടിനോടു ചേര്‍ന്നുള്ള ഭൂകമ്പ മാപിനിയില്‍ ഭൂചലനത്തിന്റെ തീവ്രത 1.5 രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെ 3.15 ണ് ചലനം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച 1.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ചലനങ്ങളാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കിലോമീറ്ററുകള്‍ അകലെയുണ്ടായത്. കഴിഞ്ഞ മാസം 13 ന് ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിലാദ്യമായി ആര്ച്ച്ഡാമിനോടു ചേര്‍ന്ന് ഭൂചലനം ഉണ്ടായിരുന്നു. അന്നും 1.5 ണ് തീവ്രത രേഖപ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: