കണ്ണൂര്‍: സുകുമാര്‍ അഴീക്കോടിന്റെ ചിതാഭസ്മം പയ്യാമ്പലം കടലില്‍ നിമഞ്ജനം ചെയ്തു. അനന്തരവന്മാരായ മനോജും രാജേഷുമാണു കര്‍മങ്ങള്‍ നടത്തിയത്. അഴിക്കോടിന്റെ ആത്മീയഗുരു വാഗ്ഭടാനന്ദ ഗുരുവിന്റെയും ആത്മവിദ്യാസംഘത്തിന്റെയും രീതികള്‍ പ്രകാരമായിരുന്നു ചടങ്ങുകള്‍.
രാവിലെ ഒമ്പത് മണിക്ക് ആത്മവിദ്യാസംഘത്തിന്റെ പ്രാര്‍ത്ഥനയോടെ മരണാനന്തര ചടങ്ങുകള്‍ അവസാനിച്ചു. ചിതാഭസ്മത്തിന്റെ ഒരു ഭാഗം തൃശൂരിലേക്കു കൊണ്ടു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: