എന്‍ഡിഎ തൃപ്പൂണിത്തുറ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന്

Monday 11 April 2016 10:18 pm IST

തൃപ്പൂണിത്തുറ: എന്‍ഡിഎ തൃപ്പൂണിത്തുറ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് വൈകിട്ട് 5.30 ന് തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടില്‍ നടക്കും. കേന്ദ്രമന്ത്രി ജെ.പി. നദ്ദ പങ്കെടുക്കും. തൃപ്പൂണിത്തുറയുടെ സമഗ്ര വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിവിക് ഫോറം ഫോര്‍ ഡവലപ്‌മെന്റ് നടത്തിയ സംവാദം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിദ്യാഭ്യാസം, സംസ്‌കാരം, അടിസ്ഥാന സൗകര്യം, അടിസ്ഥാന സൗകര്യം, വികസനം, സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. മുദ്രാ ബാങ്ക് സംവിധാനം വഴി തൃപ്പൂണിത്തുറയില്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍കൈ എടുക്കുമെന്ന് ബി ജെ പി നേതൃത്വം സംവാദത്തില്‍ വ്യക്തമാക്കി. .ടി.ജി.മോഹന്‍ദാസ്, എം.വി.ബെന്നി, കെ.വി.എസ് ഹരിദാസ്, ടി.സതീശന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്രിസ്റ്റഫര്‍, ബി ജെ പി ജില്ലാ സെക്രട്ടറി എന്‍. എം മധു, ഇ.എന്‍. നന്ദകുമാര്‍, ട്രൂറ ചെയര്‍മാന്‍ സി.പി.പ്രഭാത്, അഡ്രാക്ക് ജില്ലാ നേതാവ് ഉണ്ണിത്താന്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.