ഭുവനേശ്വര്‍: ഒഡീഷയിലെ കൊരപുത്ത് ജില്ലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ദമ്പതികള്‍ കൊല്ലപ്പെട്ടു. ചിത്രകാം റെഡ്ഡിയും ഭാര്യയുമാണു മരിച്ചത്. രണ്ട് മണിക്കൂര്‍ നടന്ന വെടിവയ്പ്പില്‍ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.
ബദമഥുര് ഗ്രാമത്തിലെ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നു മാവോയിസ്റ്റ് ക്യാംപ് റെയ്ഡ് ചെയ്യുമ്പോഴായിരുന്നു ഏറ്റുമുട്ടലുണ്ടായത്. നിരവധി കേസുകളിലെ പ്രതിയാണു ചിത്രകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: