കൊല്ലം: വെടിക്കെട്ട് അപകടം നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രപരിസരവും സംഭവസ്ഥലങ്ങളും കേന്ദ്ര അന്വേഷണ സംഘം സന്ദര്‍ശിച്ചു. രാവിലെ പത്ത് മണിയോടെയാണ് ജോയിന്റ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ് ഡോ.കെ. യാദവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
അപകടം നടന്ന കമ്പപ്പുരയും സമീപ പ്രദേശങ്ങളും സന്ദര്‍ശിച്ച് തെളിവെടുത്ത ശേഷം പ്രാഥമിക വിവരങ്ങള്‍ പോലീസില്‍ നിന്നും നാട്ടുകാരില്‍ നിന്നും ശേഖരിച്ചു. വിശദമായ അന്വേഷണത്തിനായി സംഘം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഡെപ്യൂട്ടി ജോയിന്റ് കണ്ട്രോളര് ആര്. വേണുഗോപാല്‍, കന്തസ്വാമി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ചാത്തന്നൂര്‍ എസിപി: സന്തോഷ്കുമാറില്‍ നിന്നും വിവരങ്ങള്‍ സംഘം ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: