വെടിക്കെട്ടു ദുരന്തം: തൊഗാഡിയ അനുശോചിച്ചു

Monday 11 April 2016 11:33 pm IST

കൊച്ചി: കൊല്ലം വെടിക്കെട്ട് ദുരന്തത്തില്‍ വിഎച്ച്പി ഇന്റര്‍നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ് ഡോ.പ്രവീണ്‍ തൊഗാഡിയ അനുശോചിച്ചു. ദുരന്തത്തില്‍ പ്രിയപ്പെട്ടവരെയും ബന്ധുമിത്രാദികളെയും നഷ്ടപ്പെട്ടവരുടെ ദുഃഖത്തിലും വേദനയിലും പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. വിഎച്ച്പി, ബജരംഗ്ദള്‍, ദുര്‍ഗ്ഗാവാഹിനി, ഹിന്ദു ഹെല്‍പ്പ്‌ലൈന്‍, ഇന്ത്യാ ഹെല്‍ത്ത് ലൈന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ദുരന്തബാധിത സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും മറ്റ് ദുരിതബാധിതര്‍ക്കും ആവശ്യമായ രക്തദാനം അടങ്ങുന്ന സഹായങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഹിന്ദു ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടണം. രക്തം നല്‍കാന്‍ താല്‍പ്പര്യമുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കണ്‍ട്രോള്‍ റൂമുമായി നമ്പര്‍: 0471 25228300, ഹിന്ദു ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 066803300/07588682181 ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.