മുംബൈ: മുംബൈയിലെ ബിവന്ധിയിലുള്ള കെട്ടിട സമുച്ചയത്തില്‍ തീപിടുത്തം. കെട്ടിടത്തിലെ ഗാര്‍മെന്റ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.
കെട്ടിടത്തില്‍നിന്നു വന്‍തോതില്‍ തീയും പുകയും ഉയര്‍ന്നു. നൂറ്റമ്പതോളം ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം.
ആറു അഗ്നിശമന യൂണിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി സമീപ കെട്ടിടങ്ങളില്‍നിന്നു ആളുകളെ ഒഴിപ്പിച്ചു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: