പരവൂര്‍: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. ക്ഷേത്ര ഭാരവാഹി സുരേന്ദ്രന് പിള്ളയാണ് പിടിയിലായത്. ചാത്തന്നൂര്‍ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ചാത്തന്നൂര്‍ എസിപിയെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചു.
വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അഞ്ച് ദേവസ്വം മാനേജിംഗ് കമ്മിറ്റി ഭാരവാഹികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സെക്രട്ടറി കൃഷ്ണന്‍കുട്ടി പിള്ള, പ്രസിഡന്റ് പി.എസ്. ജയലാല്‍, ഭാരവാഹികളായ പ്രസാദ്, രവീന്ദ്രന് പിള്ള, സോമന്‍പിള്ള എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഇവരെ കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്തു വരുന്നു. വെടിക്കെട്ട് ദുരന്തത്തിനു ശേഷം ഇവര്‍ ഒളിവിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: