കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി.
കഴക്കൂട്ടം സ്വദേശി സത്യന് (55) ആണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സത്യന്.
സ്ഫോടനത്തില്‍ 80 ശതമാനത്തിലധികം പൊള്ളലേറ്റ സത്യന് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 12.45-നാണ് മരണത്തിന് കീഴടങ്ങിയത്.
നിലവില്‍ മൂന്നു പേരാണ് വെടിക്കെട്ട് അപകടത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: