പരിയാരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

Tuesday 12 April 2016 2:55 pm IST

പരിയാരം: പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു. ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഡോക്ടടര്‍മാര്‍ നടത്തുന്നത്. ഇരുന്നൂറോളം ഡോക്ടര്‍മാരാണ് കഴിഞ്ഞ മാസത്തെ ശമ്പളവും ഡിഎയും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പണിമുടക്ക് നടത്തുന്നതെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ആംസ്റ്റയുടെ ഭാരവാഹികളായ ഡോ. ബിജോയ് ആന്റണി, ഡോ.ബിഫി ജോയി എന്നിവര്‍ അറിയിച്ചു. ജീവനക്കാരെ തരംതിരിച്ച് ശമ്പള വിതരണം നടത്തുന്ന മാനേജ്‌മെന്റ് നടപടിയില്‍ യോഗം പ്രതിഷേധിച്ചു. ശമ്പളവും ഡിഎയും ഉടന്‍ അനുവദിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനും യോഗം തീരുമാനിച്ചു. ഒപി ബഹിഷ്‌കരിക്കുണെ്ടങ്കിലും അത്യാഹിത വിഭാഗം, ഐസിയു എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.