ന്യൂദല്‍ഹി: ഈ വര്‍ഷം രാജ്യമൊട്ടാകെ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ കുറയുമെന്നും ഇത് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നുമുള്ള ആശങ്കയ്ക്കിടെ വന്ന പ്രവര്‍ത്തനം ആശ്വാസം നല്‍കുന്നുണ്ട്. കൊടുംചൂടില്‍ രാജ്യത്തിന്റെ പലഭാഗങ്ങളും കനത്ത വരള്‍ച്ച നേരിടുകയാണ് ഇപ്പോള്‍ . 2016ല്‍ 106 ശതമാനം മഴ ലഭിക്കും. വേനല്‍മഴയും ശരാശരി നിലയ്ക്ക് ലഭിക്കും. അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനെത്തും. സപ്തംബര്‍ 31വരെ നല്ല മഴ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: