കണ്ണൂര്‍: മലബാറിലെ പ്രമുഖ കമ്പ്യൂട്ടര്‍ സ്ഥാപനമായ കമ്പ്യൂട്ടര്കെയര് വിഷു സമ്മര്ഫെസ്റ്റിനോടനുബന്ധിച്ച് താവക്കരയില്‍ ഒരുക്കിയ വിപണനോത്സവത്തിന് തിരക്കേറുന്നു. എല്ലാ പ്രമുഖ കമ്പനികളുടെയും ലാപ്ടോപ്പുകള്, ഡെസ്ക്ടോപ്പുകള്‍, ടാബ്ലെറ്റുകള് തുടങ്ങി കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ ആക്സസറികളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. വിഷു പ്രമാണിച്ച് കമ്പനികളുടെ ഓഫറിന് പുറമെ കമ്പ്യൂട്ടര്‍കെയറിന്റെ പ്രത്യേക ഡിസ്കൗണ്ടുകളും ബംബര്‍ സമ്മാനങ്ങളും മേളയിലെത്തുന്നവര്‍ക്ക് ലഭിക്കും.
ഇന്റല്‍ കോര്‍ ഐ 3 പ്രോസസ്സര്‍, ഒരു ടെറാ ബൈറ്റ് ഹാര്‍ഡ് ഡിസ്ക്, 4 ജി.ബി റാം, ഡി.വി.ഡി. റൈറ്റര്‍, 15.6 ഡിസ്പ്ളേ എന്നിവ സഹിതമുള്ള ലാപ്ടോപ്പിന് 25,900 രൂപയാണ് ഓഫര്‍ െ്രെപസ്. അതേസമയം, 16,900 രൂപയ്ക്ക് മുകളിലോട്ടുള്ള ലാപ്ടോപ്പുകളും ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും ലഭ്യമാണ്. പെന്റിയം ഡ്യുവല്‍കോര്‍ പ്രോസസ്സര്‍, ഒരു ടെറാബൈറ്റ് ഹാര്‍ഡ് ഡിസ്ക്, 4 ജിബി റാം, ഡിവിഡി റൈറ്റര്‍, 18.5 ഡിസ്പ്ളേ തുടങ്ങിയവ സഹിതമുള്ള ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിന് 22,900 രൂപയാണ് ഡിസ്കൗണ്ട് െ്രെപസ്. ഓള് ഇന്‍ വണ്‍ പ്രിന്റര്‍ വിഭാഗത്തില്‍പ്പെടുന്ന എച്ച്.പി ഇങ്ക് അഡ്വാന്റേജ് പ്രിന്ററുകള്‍ 4290 രൂപ വിലയിലും ലഭ്യമാണ്.
എട്ട് ജിബി പെന്െ്രെഡവിന് 190 രൂപയും 16 ജി.ബിയുടേതിന് 290 രൂപയുമാണ് വില. എച്ച്.പി, ലെനോവൊ, എയ്സര്‍, ഡെല്‍, ഇന്റല്‍, കാനണ്‍, എപ്സണ്, തോഷിബ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉല്പന്നങ്ങളും വിവിധ കമ്പ്യൂട്ടര്‍ ആക്സസസറികളും കമ്പ്യൂട്ടര്‍കെയറില്‍ ഡിസ്കൗണ്ട് െ്രെപസ് ലഭ്യമാക്കുന്നുണ്ട്.
കമ്പ്യൂട്ടര്‍കെയറിന്റെ കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഷോറൂമുകളിലും വിഷു സമ്മര്‍ഫെസ്റ്റ് പ്രമാണിച്ചുള്ള ഡിസ്കൗണ്ടുകളും സമ്മാനങ്ങളും ലഭിക്കും. മികച്ച സര്‍വ്വീസ് ശൃംഖലയുള്ള കമ്പ്യൂട്ടര്‍ കെയറിന് മികവിന്റെ പര്യായമായ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: