തൃശൂര്‍: അനധികൃതമായി പടക്കം സൂക്ഷിച്ചതിന് സിഎംപി സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ എം.കെ. കണ്ണനെ അറസ്റ്റ് ചെയ്തു. 450 കിലോഗ്രാം സൂക്ഷിക്കാന്‍ ലഭിച്ച ലൈസന്‍സിന്റെ മറവില്‍ 1,000 കിലോ ഗ്രാമിലധികം പടക്കം സൂക്ഷിച്ചതിനാണ് കണ്ണനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത കണ്ണനെ പിന്നീട് ജാമ്യത്തില്‍വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: