എന്‍ഡിഎ കുട്ടനാട് മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന്

Tuesday 12 April 2016 7:45 pm IST

കുട്ടനാട്: എന്‍ഡിഎ കുട്ടനാട് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് നാലിന് മങ്കൊമ്പ് തെക്കേക്കരയില്‍ നടക്കും. ബിഡിജെഎസ് ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ കുട്ടനാട് മണ്ഡലം ചെയര്‍മാന്‍ എം.ആര്‍. സജീവ് അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് മുഖ്യപ്രഭാഷണം നടത്തും. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോന്‍സ് കണ്ണന്താനം, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. രാജന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍, ജെഎസ്എസ് ജില്ലാ പ്രസിഡന്റ് കെ.പി. സുരേഷ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ രാജ്, പി. ബൈജു. ബി.പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.