നല്ല വയനാട് നമ്മുടെ വയനാട് കാര്‍ഷിക സെമിനാര്‍ ബത്തേരിയില്‍

Tuesday 12 April 2016 8:18 pm IST

  കല്‍പ്പറ്റ : സുഗന്ധവിളകളുടെയും പരമ്പരാഗത കാര്‍ഷിക ഉല്പന്നങ്ങളുടെയും നാടായ വയനാട്ടിലെ കാര്‍ഷിക മേഖലയിലെ ശാസ്ത്രീയവും നൂതനമായ രീതികള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി നല്ല വയനാട് നമ്മുടെ വയനാട് എന്ന പേരില്‍ കാര്‍ഷിക വികസനത്തെ സംബന്ധിച്ച വിശദവും സമഗ്രവുമായ സെമിനാര്‍ ഏപ്രില്‍ 19ന് ബത്തേരി മിന്റ് ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടത്തും. ജന്മഭൂമി ദിനപത്രത്തിന്റെ 40ാം വാര്‍ഷിക സമാപന പരിപാടികളോടനുബന്ധിച്ച് നടത്തുന്ന സെമിനാറില്‍ കാര്‍ഷികവിദഗ്ധരുടെയും പൗരപ്രമുഖരുടെയും അഭിപ്രായങ്ങള്‍ തേടും. സെമിനാര്‍ മില്‍മ ചെയര്‍മാന്‍ കെ. ഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്തു. എം. ബാലകൃഷ്ണന്‍(ജന്മഭൂമി, കോഴിക്കോട്) മുഖ്യപ്രഭാഷണം നടത്തും. പള്ളിയറ രാമന്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. പി.സി. ഗോപിനാഥ് മോഡറേറ്ററാകും. പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍, വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍, എംഎസ് സ്വാമിനാഥന്‍ സോഷ്യല്‍ സയന്റിസ്റ്റ് സുമ ടി.ആര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലസ്സ് നയിക്കും ജന്മഭൂമി ജില്ലാ കോര്‍ഡിനേറ്റര്‍ ടി.എന്‍.അയ്യപ്പന്‍ സ്വാഗതവും ജന്മഭൂമി അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ. സുരേന്ദ്രന്‍ നന്ദിയും പറയും. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹന്‍ മാസ്സര്‍, ബ്രന്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി സുരേഷ് താളൂര്‍, സി.കെ. ജാനു(ജെആര്‍എസ്) എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.