തൊടുപുഴ: ആശുപത്രിയില്‍ നിന്നും പുറത്തുചാടിയ രോഗി തൊടുപുഴ ആറ്റില്‍ ചാടി. പിന്നാലെ എത്തിയ ആശുപത്രി അധികൃതരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ രക്ഷിച്ചു. ഇന്നലെ രണ്ടുമണിയോടെയാണ് പൈങ്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പാല സ്വദേശിയായ 22കാരന് രക്ഷപെട്ടത്. ആശുപത്രിയിലെത്തിയ ആളുടെ ബൈക്കുമായാണ് ഇയാള്‍ ഇവിടെ നിന്നും കടന്നത്. സംഭവം കണ്ട ആശുപത്രി അധികൃതര്‍ വാഹനത്തില്‍ യുവാവിനെ പിന്തുടര്ന്നെത്തി. തൊടുപുഴ വെങ്ങല്ലൂര്‍ പാലത്തിന് സമീപത്ത് വച്ച് ബൈക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് യുവാവ് ആറ്റിലേക്ക് എടുത്തുചാടി. പിന്നാലെ എത്തിയ ആശുപത്രി അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് 2.40 ഓടെ യുവാവിനെ കരയ്ക്കെത്തിച്ചത്. കണ്ട്രോള് റൂമില്‍ നിന്നും പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെകുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. നിസാര പരിക്കേറ്റ യുവാവിനെ ആശുപത്രി അധികൃതര്‍ പൈങ്കുളത്തേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: