കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട

Friday 27 January 2012 5:49 pm IST

കോട്ടയം: കോട്ടയം നാഗമ്പടത്ത് വന്‍ കഞ്ചാവ് വേട്ട. രണ്ടു കിലോയോളം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. നാഗമ്പടം പാലത്തിനും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനും സമീപത്തു നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളടക്കം മൂന്നു പേരെ പോലീസ് പിടികൂടി. പാലത്തിനു സമീപം താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടില്‍ നിന്നുമാണ് രണ്ടു കിലോ കഞ്ചാവ് കണ്ടെത്തിയത്. ഇവര്‍ക്കു കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സ്ത്രീയാണു പിടിയിലായ മറ്റൊരാള്‍. ഇവര്‍ ബസ് സ്റ്റാന്‍ഡില്‍ കച്ചവടം നടത്തുന്നവരാണ്. ഇവരുമായി ബന്ധമുള്ള കുഞ്ഞുമോന്‍ എന്നയാളെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നഗരത്തെ നടുക്കിയ രണ്ടു കൊലപാതകങ്ങള്‍ നടന്നിരുന്നു. ഇതെല്ലാം നാഗമ്പടം കേന്ദ്രീകരിച്ചായിരുന്നു. ഇതേ തുടര്‍ന്നാണ് മഫ്ടിയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.