പാലാ: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരി പാലാ നിയോജകണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പ്രമുഖരെ കണ്ട് വോട്ടഭ്യാര്ത്ഥിച്ചും ഉത്സവം നടക്കുന്ന പ്രമുഖ ക്ഷേത്രങ്ങളില്‍ ക്ഷേത്രം ഭാരവാഹികളെ കണ്ട് അനുഗ്രഹം തേടിയും ഒന്നാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്.
നവതിയാഘോഷിച്ച പാലാ രൂപത മുന്‍ മെത്രാന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിനെ അരമനയിലെത്തി ആശംസകള്‍ അറിയിച്ചു. രൂപതാദ്ധ്യക്ഷന് മാര്‍ ജോസ് കല്ലറങ്ങാട്ടിനെ കണ്ട് അനുഗ്രഹം തേടിയും വിവിധ സാമുദായിക സംഘടനാ നേതാക്കളെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയുമായിരുന്നു പര്യടനം.
ഇടമറ്റം മാതാ അമൃതാനന്ദമയീ ആശ്രമത്തില്‍ അശോകന് സ്വാമിയെ സന്ദര്‍ശിച്ചശേഷം മീനച്ചില്‍, എലിക്കുളം പഞ്ചായത്തുകളിലെ പ്രമുഖരെയും പഴയകാല സംഘടന പ്രവര്‍ത്തകരെയും നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. ബിജു സി.ബി., സരീഷ്, സുരേഷ്, ശ്യാം, ജി. രഞ്ജിത് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: