കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞു

Tuesday 12 April 2016 10:11 pm IST

കണ്ണൂര്‍: ചെണ്ടയാട് പാടാന്‍ താഴയില്‍ കീരന്‍ ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള വെള്ളയന്‍പാറ കരിങ്കല്‍ ക്വാറി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജനകീയ സമിതി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.ദിനേശന്‍ അഡ്വ.വി.അനില്‍കുമാര്‍ മുഖാന്തിരം നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ ഉത്തരവ് ക്വാറിയില്‍ നിന്നുള്ള ഉഗ്രസ്‌ഫോടനത്തില്‍ സമീപത്തെ 17 വീടുകള്‍ക്ക് വ്യാപകമായ വിള്ളലുണ്ടായതാണ് ക്വാറി നിര്‍ത്തിവെക്കാന്‍ ഉത്തരവായത്. കുന്നോത്ത് പറമ്പ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി പ്രവര്‍ത്തനം മൂലം വീടുകള്‍ക്ക് വിള്ളലുണ്ടായത് പരിശോധിച്ച് മൂന്ന് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മലിനീകരണ ബോര്‍ഡിന് ഹൈക്കോടതി നര്‍ദ്ദേശം നല്‍കി. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു. സമരം നടന്നു വരികയാണ്. സമരത്തെ തുടര്‍ന്ന് മാര്‍ച്ച് 31ന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.