അലവില്‍: അലവില്‍ ആറാംകോട്ടത്തില് സിപിഎം അക്രമത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സണ്‍ വില്ലയില്‍ സ്നേഹി (14), ശാന്താസില് വിഷ്ണു (15), അഭിനവ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സ്നേഹിലിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സിപിഎം പ്രവര്‍ത്തകരായ ഷൈജു, ഷിജു, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ കയറി അക്രമം നടത്തിയത്. വിഷ്ണു വിന്റെ വീട്ടിലുണ്ടായിരുന്ന ബൈക്കും അക്രമികള്‍ നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: