കോഴിക്കോട്: പന്ത്രണ്ടാമത് പൂര്‍ണ ഉറൂബ് അവാര്‍ഡ് പ്രഖ്യാപിച്ചു. നോവല്‍ മത്സരത്തില്‍ മലപ്പുറം തിരുവാലി ഹൈസ്കൂളിലെ അദ്ധ്യാപകനായ കെ.ആര് വിശ്വനാഥന്റെ ദേശത്തിന്റെജാതകം എന്ന നോവല്‍ ഒന്നാം സ്ഥാനം നേടി. വിദ്യാര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരത്തില്‍ നടത്തിയ സ്കൂള്‍ ഓഫ് ഡ്രാമയിലെ പി. ഹരീഷ് എഴുതിയ ഒരു കല്പ്പണിക്കാരന്റെ ചരിത്രം കുഞ്ഞമ്മ പറയുന്നു ഒന്നാം സ്ഥാനവും കാലടി സംസ്കൃതസര്‍വ്വകലാശാലയിലെ ടിനോ ഗ്രേസ് തോമസ് എഴുതിയ കടല്‍ ഗണിതം രണ്ടാം സ്ഥാനവും നേടി. ഡോ. എം.എം.ബഷീര്‍ പി.വത്സല, യു.എ. ഖാദര്‍ എന്നിവരാണ് നോവലുകള്‍ വിലയിരുത്തിയത്. സുസ്മേഷ് ചന്ദ്രോത്ത് അദ്ധ്യക്ഷനായ സമിതിയാണ് ചെറുകഥാമത്സര വിജയികളെ കണ്ടെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: