കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ വെടിക്കട്ടപകടവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ കളക്ടര്‍ റിപ്പോര്‍ട്ട് നല്കി. വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ച്ചപറ്റിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്കാണ് കൊല്ലം ജില്ലാ കളക്ടര്‍ എ. ഷൈന മോള് നല്‍കിയിരിക്കുന്നത്.
സംഭവസ്ഥലത്ത് 200 ലേറെ പോലീസുകാര്‍ ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാന്‍ പോലീസ് തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് ഇന്നു ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും.
അതേസമയം, കളക്ടര്‍ക്കെതിരെയുള്ള അതൃപ്തി പോലീസ് ആഭ്യന്തര വകുപ്പിനെ അറിയിച്ചു. സ്വന്തം വീഴ്ച മറച്ചുവയ്ക്കുന്നതിനാണ് കമ്മീഷണറെ കുറ്റപ്പെടുത്തുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ആനുകൂല്യം ഷൈനമോള്‍ മുതലാക്കുന്നുവെന്നും കമ്മിഷണര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: