കഞ്ചാവ് കേസില്‍ പിടിയില്‍

Wednesday 13 April 2016 1:08 pm IST

കൊല്ലം: 75 പൊതി കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. കൊട്ടിയം പേരൂര്‍ കിഴവൂര്‍ സുധീഷ്'വനത്തില്‍ രതീഷ്(18), സുധീഷ്(23), തഴുത്തല പേരയം നിയാസ് മന്‍സിലില്‍ നിഷാദ്(21) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ രതീഷും സുധീഷും സഹോദരങ്ങളാണ്. പ്രതികള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച് ബൈക്കും കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കിഴവൂര്‍ ഭാഗത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ 150 പൊതി കഞ്ചാവുമായി എക്‌സൈസ് സംഘം കായംകുളം സ്വദേശിയെ പിടികൂടി. കീരിക്കോട് കണ്ണംമ്പള്ളിഭാഗം മൂറിയില്‍ പുത്തന്‍വീട്ടില്‍ യൂനുസ്‌കുഞ്ഞ് മകന്‍ നാസറിനെ(45) കരുനാഗപ്പള്ളി എക്‌സൈസ് സംഘം പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.