കൊച്ചി: രംഗകലകള്‍ കുട്ടികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി, ജെടി പായ്ക്ക് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകേന്ദ്രമായ ഇവാമുമായി ചേര്‍ന്ന് ഏപ്രില്‍ 18 മുതല്‍ 30 വരെ വേനല്‍ക്കാല ശില്‍പ്പശാല സംഘടിപ്പിക്കുന്നു.
മൂന്നു സംഘങ്ങളായി തിരിച്ചാണ് പരിശീലനം. 2 മുതല്‍ 4 വരെ പ്രായമുള്ള കുട്ടികള്‍ക്ക് പാവ നിര്‍മ്മാണവും കഥപറച്ചിലും രാവിലെ 11 മുതല്‍ 12 വരെ.
അഞ്ചുമുതല്‍ ഏഴു വയസുവരെ പ്രായമുള്ളവര്‍ക്ക് നാടകത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ രാവിലെ 9.45 മുതല്‍ 10.45 വരെ. ശബ്ദവിന്യാസം, വികാരപ്രകടനങ്ങള്‍, ഭാവങ്ങള്‍, നാടകത്തിലെ എത്തിക്സ് എന്നിവയെല്ലാം കുട്ടികളെ പരിചയപ്പെടുത്തും.
8 മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് രാവിലെ എട്ടു മുതല്‍ 9.30 വരെ ആണ് പരിശീലനം. ഉള്‍വലിവ് മാറാനും നേതാക്കളായി ഉയരാനും ജീവിതത്തില്‍ ഒരു സംഘത്തെ നയിക്കുന്നതിനുമുള്ള പരിശീലനം കുട്ടികള്‍ക്ക് ലഭിക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 8086881684, 8086881548
പ്രതികരിക്കാൻ ഇവിടെ എഴുതുക: