ജമ്മു കശ്മീര്‍ വെടിവെപ്പ്: മരണം മൂന്നായി; ഹന്ദ്വാരയില്‍ നിരോധനാജ്ഞ

Wednesday 13 April 2016 8:11 pm IST

ശ്രീനഗര്‍: ജമ്മുകശ്മീര്‍ കുപ്‌വാര ജില്ലയില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജ ബേഗം (54)ആണ് മരിച്ചത്. ഇതിനെത്തുടര്‍ന്ന് ഹന്ദ്വാര നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സൈനികന്‍ പ്രദേശവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് സൈനികര്‍ക്കുനേരെ സമീപവാസികള്‍ പ്രതിഷേധ പ്രകടനങ്ങളും വാക്കുതര്‍ക്കങ്ങളും നടത്തിയിരുന്നു. ഇത് അക്രമാസക്തമായപ്പോള്‍ പ്രക്ഷോഭകാരികളെ പിരിച്ചു വിടുന്നതിനായി സൈന്യം നടത്തിയ വെടിവെപ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയായിരുന്നു. റയ്‌നവാരി, നൗഹട്ട, ഖന്യാര്‍, എംആര്‍ ഗുഞ്ച്, സഫ കഡല്‍, മെയ്‌സുമ എന്നീ ആറു പോലീസ് സ്‌റ്റേഷന്‍ പരിധികളിലായാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സൈനികന്‍ തന്നെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സിഖ് മത വിശ്വാസികളെ കര്‍ഫ്യൂ ബാധിക്കില്ലെന്ന് ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഫറൂഖ് അഹമ്മദ് ലോണ്‍ അറിയിച്ചു. സിഖുകാരുടെ ഉത്സവമായ ബൈശാഖി ആയതിനാലാണ് ഇവരെ ഒഴിവാക്കിയിരിക്കുന്നത്. എന്നാല്‍ വെടിവെപ്പില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. യുവ ക്രിക്കറ്റ് താരം നയീം ഭട്ട്, മുഹമ്മദ് ഇഖ്ബാല്‍ എന്നിവരാണ് പോലീസിന്റെ വെടിയേറ്റ് ചൊവ്വാഴ്ച മരിച്ചത്. തന്നെ സൈനികന്‍ മാനഭംഗപ്പെടുത്തിയില്ല: പെണ്‍കുട്ടി ശ്രീനഗര്‍: തന്നെ സൈനികന്‍ മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് പെണ്‍കുട്ടി. സൈനികന്‍ ഒന്നും ചെയ്തില്ല. നാട്ടുകാരനായ ഒരു യുവാവാണ് തന്നെ ശല്യം ചെയ്തത്. പെണ്‍കുട്ടി പറഞ്ഞു. സൈനികന്‍ മാനഭംഗപ്പെടുത്തിയെന്നു പറഞ്ഞുള്ള അക്രമങ്ങളുടെ പേരിലാണ് വെടിവയ്പ്പുണ്ടായതും മൂന്നു പേര്‍ കൊല്ലപ്പെട്ടതും. യൂ ട്യൂബില്‍ സംഭവങ്ങള്‍ ഒന്നൊന്നായി വിവരിക്കുന്ന പെണ്‍കുട്ടി ഒരു സൈനികനും തന്നോട് മോശമായി പെരുമാറുകയോ മാനഭംഗപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുന്നു. ഞാന്‍ ശുചിമുറിയില്‍ പോയി മടങ്ങി വന്നപ്പോള്‍ ഒരു കശ്മീരി വിദ്യാര്‍ഥിയാണ് എന്നോട് മോശമായി പെരുമാറിയതും ബാഗ് തട്ടിപ്പറിച്ചതും. യൂണിഫോമിലായിരുന്ന അയാള്‍ എന്നെ അടിച്ചു. കശ്മീരില്‍ ആണ്‍കുട്ടികള്‍ ഒന്നുമില്ലേയെന്നും അവന്‍ ചോദിച്ചു. (പെണ്‍കുട്ടി ഒരു ജവാനുമായി പ്രണത്തിലാണെന്ന് കരുതിയാണ് അവന്റെ പ്രതികരണം.) ഞാന്‍ അമ്പരന്നു. ഉടന്‍ നിരവധി പേര്‍ എത്തി. തനിക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍ ചെല്ലനായിരുന്നു ഒരാളുടെ ആവശ്യം. ബാഗ് മടക്കി ചോദിച്ചപ്പോള്‍ അത് തട്ടിയെടുത്തവന്‍ മടക്കി നല്‍കിയില്ല. മാ്രതമല്ല എനിക്കു നേരെ അസഭ്യ വര്‍ഷം അവന്‍ തുടര്‍ന്നു. പെണ്‍കുട്ടി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.