ന്യൂദല്‍ഹി: അക്രമികളുടെ വെടിയേറ്റ് മരിച്ച എന്‍ഐഎ ഉദ്യോഗസ്ഥന് തന്‍സില്‍ അഹമ്മദിന്റെ ഭാര്യയും മരിച്ചു. അക്രമികളുടെ വെടിവെയ്പ്പില്‍ ഫര്‍സാന(40)ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ എയിംസില്‍ ചികിത്സയിലായിരുന്നു. വെടിയേറ്റതിനെത്തുടര്‍ന്ന് ഫോര്‍ട്ടീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് ന്യൂദല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്.
രാവിലെ 11 മണിയോടെയാണ് ഇവര്‍ മരിച്ചത്.
ഉത്തര്‍പ്രദേശിലെ ബിജ്നോറില് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരുടെ കാറിനുനേരെ വെടിവെയ്ക്കുകയായിരുന്നു. തന്‍സില്‍ അഹമ്മദ് വെടിയേറ്റ് ഉടനെ മരിച്ചു. എന്നാല്‍ ഫര്‍സാന ചികിത്സയിലായിരുന്നു. എന്നാല്‍ കുട്ടികള്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: