തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

Wednesday 13 April 2016 8:39 pm IST

തലശ്ശേരി: പുരാതനമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കുന്നത്തൂര് അമ്പാഴപ്പിള്ളി മന ശ്രീകുമാരന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് 9 മണിക്ക് തായമ്പകയും നടന്നു. ഉത്സവം 20 ന് സമാപിക്കും. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് വിഷുക്കണിയും സ്വാമി ദര്‍ശനവും നടക്കും. വൈകുന്നേരം 3.30 ന് ചാക്യാര്‍കൂത്ത്, 5 മണിക്ക് നൃത്തനൃത്യങ്ങള്‍, 5.30 ന് ഉത്സവ എഴുന്നള്ളിപ്പ്, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, 9 മണിക്ക് ഭജനഗാനങ്ങള്‍, 9.45 ന് നൃത്തനൃത്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. നാളെ വൈകുന്നേരം 3.30 ന് ചാക്യാര്‍കൂത്ത്, 4.45 ന് സമൂഹവേദജപം, 5.30 ന് എഴുന്നള്ളത്ത്, 8.30 ന് ഭജനഗാനങ്ങള്‍, 9.15 ന് നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ നടക്കും. 16 മുതല്‍ 19 വരെ 3.30 ന് ഓട്ടന്‍തുള്ളലും 5.30 ന് ഉത്സവ എഴുന്നള്ളത്തും നടക്കും. കൂടാതെ 16 ന് വൈകുന്നേരം 5.30 നും 8.45 നും നൃത്തനൃത്യങ്ങള്‍ ഉണ്ടായിരിക്കും. 17 ന് വൈകുന്നേരം 5 മണിക്ക് നൃത്തനൃത്യങ്ങളും രാത്രി 9 മണിക്ക് കഥകളിയും 18 ന് രാവിലെ 11 മണിക്ക് ഉത്സവബലി ദര്‍ശനവും നടക്കും. വൈകുന്നേരം 5 മണിക്ക് അടിയറവരവും രാത്രി 9.45 ന് നൃത്തസംഗീതനാടകവും നടക്കും. 19 ന് വൈകുന്നേരം 4.45 മുതല്‍ ഉത്സവ എഴുന്നള്ളത്ത്, തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, കരിമരുന്ന് പ്രയോഗം, ഭക്തിഗാനമേള എന്നിവ നടക്കും. രാത്രി 11.30 ന് പള്ളിവേട്ടയും നടക്കും. 10 ന് രാവിലെ നടക്കുന്ന ആറാട്ട് എഴുന്നള്ളത്തിന് ശേഷം കൊടിയിറക്കലോടെ ഉത്സവം സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.