കൂടാളി: മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു. കൊടുംചൂടില്‍ മട്ടന്നൂരിലെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണരംഗത്ത് മുന്നേറുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ്ങ് എംഎല്‍എ ഇ.പി.ജയരാജനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.പി.പ്രശാന്തുമാണ് മത്സര രംഗത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇന്നലെ കൂടാളി പഞ്ചായത്തില്‍ പ്രചാരണം നടത്തി. കൂടാളി താഴത്ത് വീട്, പ്രധാന പ്രവര്‍ത്തകരുടെ വീടുകള്‍, മരണവീടുകള്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തിയത്. നാളെ മട്ടന്നൂര്‍ നഗരസഭയില്‍ പര്യടനം നടത്തും. ഇതോടെ സ്ഥാനാര്‍ത്ഥിയുടെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാകും. 16 മുതല്‍ രണ്ടാംഘട്ട പര്യടനം തുടങ്ങും. രണ്ടാംഘട്ടത്തില്‍ വിപുലമായ സമ്പര്‍ക്കമാണ് നടത്തുക. ഇതോടൊപ്പം പഞ്ചായത്ത്, ബൂത്ത്തല കണ്‍വെന്‍ഷനുകളിലും സ്ഥാനാര്‍ത്ഥി പങ്കെടുക്കും. എന്‍ഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് 16 ന് വൈകുന്നേരം 3 മണിക്ക് മട്ടന്നൂര്‍ മഹാദേവ ഹാളില്‍ നടക്കും. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പി.ആര്.മുരളീധരന് തുടങ്ങി പ്രമുഖ എന്‍ഡിഎ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: