തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍പ്പെട്ട് കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കുന്നവരെ സഹായിക്കുവാനും വീടും വസ്തുവകങ്ങളും നഷ്ടപ്പെട്ടവരെ സഹായിക്കുവാനും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സേവാഭാരതി കൈക്കൊണ്ടുവരുന്നു.
ഇതിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി പൊതുസമൂഹത്തില്‍ നിന്ന് ഉദാരമായ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സംഭാവനകള്‍ ചെക്കായോ ഡ്രാഫ്റ്റായോ ‘കൊല്ലം പരവൂര്‍ ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്’ എന്ന ശീര്‍ഷകത്തില്‍ സെക്രട്ടറി, സേവാഭാരതി, മാധവസദനം, തേവള്ളി.പി.ഒ, കൊല്ലം എന്ന വിലാസത്തില്‍ അയയ്ക്കാവുന്നതാണ്.
ബാങ്ക് വിവരം – യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, സിവില്‍ സ്റ്റേഷന് ബ്രാഞ്ച്, കൊല്ലം. അക്കൗണ്ട് നമ്പര്‍: 545002010012603. ഐഎഫ്എസ് കോഡ്: ഡആകച 0554502. വിശദവിവരങ്ങള്‍ക്ക് 9961075898.
പ്രതികരിക്കാൻ ഇവിടെ എഴുതുക: