തിരുവനന്തപുരം: പരവൂര്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കൃഷ്ണയുടെയും കിഷോറിന്റെയും വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്നേഹപൂര്‍വം പദ്ധതിയില്‍ ഇവരെ ഉള്‍പ്പെടുത്തും. പൂര്‍ത്തിയാകാത്ത വീടിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. വീടിനു വേണ്ടി ജില്ലാ ബാങ്കില്‍ നിന്ന് എടുത്തിട്ടുള്ള വായ്പയും കുടശികയും സര്‍ക്കാര്‍ അടച്ചുതീര്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: