ന്യൂദല്‍ഹി: പരവൂര്‍ വെടിക്കെട്ടു ദുരന്തത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചിച്ചു. ഇന്നലെ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തത്തെപ്പറ്റി വിശദീകരിച്ചു.
രക്ഷാ, ദുരിതാശ്വാസ രംഗങ്ങളില്‍ കേന്ദ്രം കൈക്കൊണ്ട അടിയന്തര നടപടികളും അദ്ദേഹം വിവരിച്ചു.
പരിക്കേറ്റവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും മികച്ച ചികില്‍സ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ രണ്ടു മിനിറ്റ് മൗനമാചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: