അപൂര്‍വ റിലീസിങ്ങിന് സാക്ഷ്യം വഹിച്ച് മലയാളസിനിമ

Wednesday 13 April 2016 11:35 pm IST

കൊച്ചി: സംവിധായക സഹോദരരുടെ ചിത്രങ്ങള്‍ ഒരുമിച്ചു റിലീസാകുന്ന അപൂര്‍വതയുമായി മലയാള സിനിമ. പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിന്റെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ രാജീവ് ബാലകൃഷ്ണന്റെയും സിനിമകളാണ് ഈ മാസം ഒടുവില്‍ ഒരുമിച്ചു റിലീസാകുന്നത്. ഉണ്ണി.ആര്‍ തിരക്കഥ എഴുതിയ ക്യാപ്പിറ്റോളിന്റെ ലീലയാണ് രഞ്ജിത്തിന്റെ ചിത്രം. ഡിവൈന്‍ ഫിലിംസിന്റെ ബാനറില്‍ വിനോദ് ഐസക്കും റഷീദ് വയനാടും ചേര്‍ന്നു നിര്‍മിക്കുന്ന മുഴുനീള കോമഡിയായ ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ ആണ് രാജീവിന്റെ ചിത്രം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. നന്ദനം മുതല്‍ ലോഹം വരെയുള്ള രഞ്ജിത്ത് ചിത്രങ്ങളില്‍ രാജീവ് സഹകരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.