മലപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു

Thursday 14 April 2016 11:35 am IST

മലപ്പുറം: മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി വന്ന ടാങ്കറാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ടാങ്കറിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പുലര്‍ച്ചെ ആയിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. വാതക ചോര്‍ച്ചയുണ്‌ടെന്ന സംശയത്തെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാതക ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തി. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ടാങ്കറിലെ പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.