തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി. പരവൂര്‍ പൂതക്കുളം സ്വദേശി സത്യനാണ് രാവിലെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സത്യന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. സത്യന്റെ മരണത്തോടെ പരവൂര്‍ വെടിക്കെട്ടപകടത്തിലെ ആകെ മരണം, ഔദ്യോഗിക കണക്കുകള്‍ പ്രകാരം 108 ആയി.
ചില പേരുകള്‍ ഇരട്ടിച്ചുവന്നതാണ് മരണസംഖ്യയില്‍ മാറ്റമുണ്ടാകാന്‍ കാരണമെന്നാണു വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: