ചടയമംഗലം: ബിജെപി സ്ഥാനാര്‍ത്ഥി കെ.ശിവദാസന്‍ ഇട്ടിവാ പഞ്ചായത്തിലെ മലപ്പേരൂര്‍ മാര്‍ത്തോമ പള്ളി വികാരി ജോണ്സന് വര്‍ഗീസിനെ സന്ദര്‍ശിച്ച് പഞ്ചായത്തിലെ പ്രചാരണത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് പഞ്ചായത്തിലെ വിവിധ സാമുദായിക നേതാക്കളെയും, പൗരപ്രമുഖരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. ഫില്‍ഗിരി കാത്തോലിക് പള്ളി സന്ദര്‍ശിച്ച് ഐബിനച്ചന്റെ അനുഗ്രഹം ഏറ്റുവാങ്ങി. പിന്നീട് ആലംകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി പ്രതിഷ്ഠ മഹോത്സവത്തില്‍ പങ്കെടുത്തു. ഭക്ത ജനങ്ങളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ മരണത്തിനു ഇരയായ ചടയമംഗലം കുരിയോട് കുന്നുംപുറതുള്ള മഹേഷിന്റെ ഭവനം സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു. മണ്ഡലം പ്രസിഡന്റ് എം.ആര്.സുരേഷ്, വൈസ്പ്രസിഡന്റ് പാറങ്കോട് ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി പുത്തയം ബിജു, ജില്ലാസമിതി അംഗം എസ്.വിജയന്, ഇട്ടിവാ പഞ്ചായത്ത് സമിതി പ്രസിഡന്റ് മനു ദീപം, പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി പ്രമോദ് മലപ്പേരൂര്‍, വൈസ് പ്രസിഡന്റ് സജു കാട്ടാമ്പള്ളി, രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ഖണ്ഡ് സഹകാര്യവാഹക് ഇ.പി.അനില്‍, താലൂക്ക് സഹ സംഘ ചാലക് ടി.പി.രാധാകൃഷ്ണപിള്ള, വാര്‍ഡ് മെമ്പര്‍മാരായ ദീപു, അശോകന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: